കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ അബു ലൈസിന്റെ (അബ്ദുൽലൈസ്) കൂടെ യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രങ്ങളും പുറത്ത്. ടി. സിദ്ദിഖ്, പി.കെ. ഫിറോസ് എന്നിവർ അബു ലൈസിന്റെ കൂടെ നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണിതെന്നാണ് സൂചന. അബു ലൈസ് സ്വര്ണക്കടത്തുകാരനാണെന്നും എല്‍ഡിഎഫ് എം എല്‍ എമാരായ കാരാട്ട് റസാക്കും പി ടി എ റഹിമും ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തുന്നതായും യു.ഡി.എഫ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ബു ലൈസിന്റെ ഒപ്പം നിൽക്കുന്ന യു.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ അബുലൈസിനെ നേരിട്ട് പരിചയമില്ലെന്നാണ് ടി സിദ്ദിഖിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് കാലത്ത് ദുബായില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാകാമെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം അബുലൈസുമായി തനിക്ക് വ്യക്തിപരമായ ബന്ധം ഇല്ലെന്നും ബന്ധം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.
Post Your Comments