ന്യൂഡല്‍ഹി: ടിപ്പുസുല്‍ത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത് കുമാര്‍ ഹെഗ്ഡയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക്. ടിപ്പുവിന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്തിയാര്‍ അലിയാണ് കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടിയാലോചിച്ച് ഹെഗ്ഡയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ണാടകയിലെ ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ത് ഹെഗ്ഡ നടത്തിയ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്. ടിപ്പു സുൽത്താൻ ക്രൂരനായ കൊലപാതകിയാണെന്നും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്തിയാണെന്നും ആനന്ത് ഹെഗ്ഡ പറഞ്ഞിരുന്നു.
Post Your Comments