ദില്ലി: സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്ന പരാമര്‍ശത്തില്‍ മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെക്ക് ബിജെപി കേന്ദ്രനേതൃത്വം കാരണംകാണിയ്ക്കല്‍ നോട്ടീസ് നല്‍കി. പരാമര്‍ശത്തില്‍ ഹെഗ്‌ഡെ മാപ്പ് പറയണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളീന്‍ കുമാര്‍ കട്ടീല്‍ സ്ഥിരീകരണവുമായി രംഗത്തെത്തി.
ഹെഗ്‌ഡെയുടെ പരാമര്‍ശത്തെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നുവെന്നും ബിജെപിക്ക് ഇത്തരമൊരു അഭിപ്രായമില്ലെന്ന് നളീന്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ അതൃപ്തി ഹെഗ്‌ഡെ അറിയിക്കുകയും ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതായി മുതിര്‍ന്ന ബിജെപി നേതാവ് വ്യക്തമാക്കി. ആര്‍എസ്എസിന് മഹാത്മ ഗാന്ധിയോട് വലിയ ബഹുമാനമാണെന്നും ഇത്തരം വിലകുറഞ്ഞ പ്രസ്താവനകളോട് യോജിക്കുന്നില്ലെന്നും ബിജെപി വക്താവ് ജി മധുസൂദനന്‍ വ്യക്തമാക്കിയിരുന്നു.
സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും, ഗാന്ധിജിയുടെ സത്യഗ്രഹം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയായിരുന്നുവെന്നും ബ്രിട്ടിഷുകാരുടെ അനുമതിയോട് കൂടിയുള്ള നേതാക്കളുടെ നാടകമായിരുന്നുവിതെന്നും സ്വാതന്ത്ര്യ സമരം അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്നും അനന്ത് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഗാന്ധി വധത്തില്‍ ആര്‍ എസ് എസിന് പങ്കില്ലെന്നും ഒരു നേതാക്കളും പൊലീസിന്റെ അടി കൊണ്ടിട്ടില്ലെന്നും, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം പൂര്‍ണ്ണമായും നാടകമായിരുന്നുവെന്നുമാണ് അനന്ത്കുമാര്‍ പറഞ്ഞത്. ഈ കോണ്‍ഗ്രസുകാര്‍ സത്യഗ്രഹ സമരം മൂലമാണ് ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയതെന്ന് പറഞ്ഞു നടക്കുന്നത് കള്ളമാണെന്നും ബ്രിട്ടീഷുകാര്‍ പോയത് അത് കൊണ്ടൊന്നും അല്ലെന്നും ഹെഗ്‌ഡെ പറഞ്ഞു.
Post Your Comments