കൊച്ചി•’ഒരു പിടി അരി’ പദ്ധതിയിലൂടെ ഒരു ഹിന്ദുവും പട്ടിണി കിടക്കില്ല എന്ന പ്രഖ്യാപനം നടത്തിയ ഹിന്ദു ഹെല്‍പ് ലൈന്‍ നിര്‍ധനരായ ഹിന്ദു കുടുംബങ്ങളെ സഹായിക്കാന്‍ ‘സഞ്ജീവനി’ പദ്ധതിയുമായ് എത്തുന്നു. നിര്‍ധനരായ ഹിന്ദു കുടുംബങ്ങളെ മതം മാറ്റ ലോബികള്‍ മുതലെടുക്കുന്നത് അവസാനിപ്പിക്കലാണ് ലക്ഷ്യം എന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ് ഫെയ്സ്ബുക്കില്‍ കുറിച്ചു. രോഗശയ്യയിലായ ഹിന്ദു കുടുംബങ്ങളെ രോഗ ശാന്തി ശുശ്രൂഷയെന്നും മറ്റും പറഞ്ഞ് മതം മാറ്റിയ്ക്കുന്നത് വ്യാപകമാണെന്നും മലയോര മേഖലകളിലും ആദിവാസി ഊരുകളിലും മത്സ്യത്തൊഴിലാളി മേഖലകളിലും ഇത്തരം ചൂഷണങ്ങള്‍ വ്യാപകമാണെന്നും അതിനു അന്ത്യം കുറിച്ച് അവസാന അബല ഹിന്ദുവിലേക്കും എത്തിച്ചേരുന്നത് വരെ ഹിന്ദു ഹെല്‍പ് ലൈന്‍ ഇത്തരം സേവന പദ്ധതികളുമായ് മുന്നോട്ട് പോകുമെന്നും അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments