ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ രോമത്തിൽപ്പോലും ആർക്കും തൊടാൻ സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ പറഞ്ഞിരുന്നു.
സിപിഎം പ്രവർത്തകരുടെ കണ്ണിലെന്നല്ല, രോമത്തിൽ പോലും തൊടാനാകില്ല.കലാപത്തിനുള്ള ആഹ്വാനമാണ് ബിജെപി നടത്തിയത്.പ്രകോപനപരമായ പരാമര്‍ശം നടത്തിയ സരോജ് പാണ്ഡെയ്ക്കെതിരെ കേസെടുക്കണം. കേരളം ഭരിക്കുന്നത് തെമ്മാടി സർക്കാരാണെന്ന പരാമർശം നടത്തിയ മനോഹർ പരീഖറെ ഗോവ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരളത്തിൽ സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണം. അല്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുമെന്നും സിപിഎം പ്രവർത്തകർ വിആർഎസ് എടുക്കണമെന്നും സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Post Your Comments