Latest NewsKeralaNews

ടി.പി ഗൂഢാലോചന കേസ്​​ ഒത്തുതീര്‍പ്പാക്കിയതിന്​ കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലം- ബല്‍റാം

കോഴിക്കോട്​: ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചനക്കേസ് ഒത്തുതീര്‍പ്പാക്കിയതിന് കോണ്‍ഗ്രസിന്​ കിട്ടിയ പ്രതിഫലമാണ്​ സോളാര്‍ കേസെന്ന്​​ വി.ടി ബല്‍റാം എം.എല്‍.എ. ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍ സിപിഎമ്മി​ന്‍റെയും പിണറായി വിജയ​​ന്‍റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ്. അഡ്​ജസ്​റ്റ്​മെ​ന്‍റ്​ രാഷ്​ട്രീയം അവസാനിപ്പിച്ച്‌​ തോമസ്​ ചാണ്ടിയടക്കമുള്ള കാട്ടുകള്ളന്‍മാരായ മന്ത്രിമാര്‍ക്കെതിരെ ശബ്​ദമുയര്‍ത്താന്‍ കോണ്‍ഗ്രസ്​ തയാറാവണമെന്നും ഫേസ്​ബുക്കിലൂടെ വി.ടി ബല്‍റാം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക്​ പോസ്​റ്റിന്റെ പൂര്‍ണ രൂപം:

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്ബെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച്‌ അനുമാനിക്കാന്‍ കഴിയുന്നതല്ല.

ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച്‌ ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച്‌ മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച്‌ ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച്‌ തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.

‘കോണ്‍ഗ്രസ് മുക്ത് ഭാരത്’ എന്നത് ദേശീയതലത്തിലെ ആര്‍എസ്‌എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ “കോണ്‍ഗ്രസ് മുക്ത കേരളം” എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button