പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് വില്ലന്‍. വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയ തെന്നിന്ത്യന്‍ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മോഹന്‍ലാലിന്റെ വില്ലനായി വിശാല്‍ മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ്. വില്ലന്‍ തിരക്കഥ തയ്യാറാക്കുമ്ബോള്‍ സംവിധായകന്റെ മനസ്സില്‍ ഉണ്ടായിരുന്ന താരമായിരുന്നില്ല വിശാല്‍. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായപൃഥ്വിരാജ് ആയിരുന്നു വിശാല്‍ പിന്നീട് ചെയ്ത റോളില്‍ സംവിധായകന്റെ മനസ്സിലുണ്ടായിരുന്നത്.
വില്ലന്‍ സിനിമയുടെ പ്രാരംഭ ജോലികള്‍ തുടങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ വില്ലനായി സംവിധായകന്റെ മനസ്സില്‍ പൃഥ്വിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വില്ലനില്‍ അഭിനയിക്കാനുള്ള അവസരം പൃഥ്വി തന്നെ നിരാകരിച്ചു. അടുത്തിടെ നല്കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന് ഇക്കാര്യങ്ങള്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചുമൊക്കെ പൃഥ്വിരാജിന് അറിയാമായിരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ ഈ അവസരം വിനിയോഗിക്കാന്‍ കഴിയാതെ വരികയായിരുന്നു. ആദം ജോണിന്റെ തിരക്കിലായിരുന്നു പൃഥ്വി. അതു കഴിഞ്ഞുള്ള ചിത്രങ്ങളിലും പൃഥ്വി കരാറൊപ്പിട്ടിരുന്നു. മറ്റു ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ ആ റോളിലേക്ക് വേറെ താരത്തെ തിരഞ്ഞെടുക്കാന്‍ സംവിധായകനെ അറിയിച്ചത് പൃഥ്വിരാജ് തന്നെയായിരുന്നു.
വില്ലന്‍ ഒക്ടോബര്‍ 27 നാണ് തിയേറ്ററുകളിലേക്കെത്തുകയാണ്
Post Your Comments