വാരണസി: ബനാറസ് ഹിന്ദു സര്‍വകലാശാല (ബി.എച്ച്.യു) യിലുണ്ടായ സംഘര്‍ഷത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഡിവിഷണര്‍ കമ്മീഷണറോടാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദ്യാർത്ഥികള്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെ വിമര്‍ശിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് യോഗി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സമാജ് വാദി പാര്‍ട്ടി നേതാക്കളടക്കമുള്ളവരാണ് ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് രംഗത്തെത്തിയത്.
ക്യാംപസില്‍ ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കമുള്ള നിരവധി വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. സര്‍വകലാശാല ക്യാപസില്‍ ബൈക്കില്‍ അതിക്രമിച്ച് കറിയ മൂന്നഗ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി ഇതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്.
Post Your Comments