കോഴിക്കോട്: മുൻ ഉപ രാഷ്ട്രപതി ഹമീദ് അൻസാരി പോപ്പുലർ ഫ്രണ്ട് വേദിയിൽ. കോഴിക്കോട്ട് പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണ് ഹമീദ് അൻസാരി പങ്കെടുത്തത്. വിമന്‍സ് ഫ്രണ്ട് ദേശീയ അദ്ധ്യക്ഷ എഎസ് സൈനബ ഉള്‍പ്പെട്ട പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നടത്താനായിരുന്നു ആദ്യം നിശ്ചയിരിച്ചിരുന്നത്. എന്നാൽ പരിപാടി വിവാദമാകുമെന്ന സാഹചര്യത്തില്‍ അവസാനനിമിഷം കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
ഹമീദ് അന്‍സാരി കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയറും വിമന്‍സ് ഫ്രണ്ടും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും സംയുക്തമായ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു. ഐന്‍ഐഎ നിരീക്ഷണത്തിലുള്ള സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട്, വിമന്‍സ്ഫ്രണ്ട് നേതാക്കളായ ഇ.അബൂബക്കറും, എ.എസ് സൈനബയും തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അതെ സമയം ചടങ്ങില്‍ നിന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ വിട്ടു നിന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്ന് വിവാദപരാമര്‍ശം നടത്തിയ അന്‍സാരി മതമൗലിക സംഘടനയുമായി വേദി പങ്കിട്ടത് യാദൃശ്ചികമല്ലെന്നാണ് വിലയിരുത്തുന്നത്.
Post Your Comments