ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴ് ഭാരവാഹികള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ബുധനാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.പോപ്പുലര്‍ ഫ്രണ്ടിനെതിരെ 2018ലാണ് എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസെടുത്തത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന അക്രമ സമരങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികള്‍ക്ക് സമന്‍സ് അയച്ചിട്ടുള്ളതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, ആരോപണം പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചിരുന്നു.
ED summons members of PFI, linked NGO in money laundering probe: Officials
— Press Trust of India (@PTI_News) January 28, 2020
Post Your Comments