Latest NewsNewsIndia

കേന്ദ്രമന്ത്രിയുടെ സഹോദരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ബറേലികേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുക്താര്‍ അബ്ബാസ്‌ നഖ്‌വിയുടെ സഹോദരിയും മുത്തലാക് വിരുദ്ധ പ്രവര്‍ത്തകയുമായ ഫര്‍ഹാത് നഖ്‌വിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച ഉച്ചയ്ക്കാണ് കാറിലെത്തിയ മൂന്നംഗ സംഘം, വഴിയരുകില്‍ നില്‍ക്കുകയായിരുന്ന 35 കാരിയായ ഫര്‍ഹാതിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. സംഘം വധഭീഷണി മുഴക്കുകയും ചെയ്തു.

മേരാ ഹഖ് ഫൌണ്ടേഷന്‍ എന്ന സ്ഥാപനം നടത്തുന്ന ഫര്‍ഹത് നഖ്‌വി, ഉച്ചയ്ക്ക് 12.30 വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചൗക്കി ചൗഹാര പോലീസ് ഔട്ട്‌പോസ്റ്റിന് ഏതാനും വാര അകലെയാണ് സംഭവം നടന്നത്.

റോഡിന്റെ വശത്ത് നില്‍ക്കുകയായിരുന്ന ഫര്‍ഹത്തിന്റെ സമീപത്ത് വാഹനം നിര്‍ത്തി ഒരു സംഘം ആളുകള്‍ അതിലേക്ക് വലിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നുയ സമീപമുണ്ടായിരുന്ന സ്‌ത്രീകള്‍ ബഹളംവെച്ചതുകൊണ്ടാണ് ഫര്‍ഹത് രക്ഷപ്പെട്ടത്. ഇതേക്കുറിച്ച് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും, പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button