തിരുവനന്തപുരം: എല്‍എഡിഎഫ് സര്‍ക്കാരിനു എതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് എം.എം.ഹസന് രംഗത്ത്. ബാറുകള്‍ തുറന്നത് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണെങ്കില്‍ ശില്‍പ്പ ഭംഗിയുള്ള കേരളത്തിലെ ദേവാലയങ്ങള്‍ക്ക് ഉള്ളിലും ബാറുകള്‍ തുറക്കുമോയെന്നു എം.എം ഹസന് ചോദിച്ചു. ബാര്‍ അറ്റാച്ച്ഡ് സ്കൂളുകളും ആരാധനാലയങ്ങളും ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് ആരംഭിച്ചാല്‍പോലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. ബാറുകള്‍ തുറന്ന് കൊടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും അത് അന്വേഷണ വിധേയമാക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങകയാണ്. ഈ മാസം 14 ന് ചേരുന്ന യു.ഡി.എഫ് യോഗം വിശദമായ സമര പരിപാടികള്‍ ആവിഷ്കരിക്കും. കോണ്‍ഗ്രസിന്റെ സമരപരിപാടികളുടെ ഭാഗമായി ഈ മാസം 11ന് സെക്രട്ടേറിയറ്റ് പടിക്കലും ജില്ലാ കളക്ടറേറ്റുകളുടെ പടിക്കലും പ്രതിഷേധ സമരങ്ങള്‍ നടത്തും
Post Your Comments