തിരുവനന്തപുരം: പ്രളയാന്തര കേരളത്തെ പുന:ര്‍നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. പിരിവ് നല്‍കാന്‍ സമ്മതമില്ലാത്ത ജീവനക്കാര്‍ അതെഴുതി നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിര്‍ബന്ധിത പിരിവ് നടത്തുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ അമേരിക്കയിലേയ്ക്ക് പോയതിനേയും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
Post Your Comments