കുട്ടിക്കാലത്ത് ഓണത്തിന് ടിവിയില്‍ താരങ്ങളുടെ അഭിമുഖം കാണുമ്പോള്‍ തനിയ്ക്കും ഇതുപോലെ ഒരു അവസരം ലഭിയ്ക്കുമോ എന്ന് ആലോചിച്ചിരുന്ന വിനയ് ഫോര്‍ട്ട് ഓണം ഓര്‍മ്മകളും വിശേഷങ്ങളും പങ്കു വയ്ക്കുന്നു.
എല്ലാ ഓണത്തിനും ഭക്ഷണം കഴിക്കും, ടിവി കാണും, വൈകിട്ട് എവിടെയെങ്കിലും പോകും…ഇതൊക്കെ തന്നെ….വേറെ പ്രത്യേകിച്ചൊന്നുമില്ല. പിന്നെ ഈ വര്‍ഷത്തെ ഓണത്തിന് ഒരു പ്രത്യേകതയുണ്ട്. മകന്‍ വിഹാന്റെ ആദ്യ ഓണമാണ്. പത്ത് മാസം പ്രായമാണ് അവന്. അവനെ അന്ന് രാവിലെ കുളിപ്പിച്ച് മുണ്ടുടുപ്പിച്ച് അമ്പലത്തില്‍ കൊണ്ടു പോകും, മൊബൈലില്‍ കുറച്ച് ഫോട്ടോ എടുക്കും, ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യും ഇത്രയൊക്കെ തന്നെ. ഇത്തവണ അവനൊപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം.
കുട്ടിക്കാലത്തെ ഓണം
കുട്ടിക്കാലത്ത് ഓണത്തിന് അതിരാവിലെ കുളിച്ച് ഓണക്കോടി ഉടുത്ത് അമ്പലത്തില്‍ പോകും. തിരികെ വരുന്നത് അമ്മുമ്മയുടെ വീട്ടിലേക്കാണ്. എന്റെ വീട്ടിനടുത്താണ് അമ്മുമ്മയുടെയും വീട്. അമ്മുമ്മയ്ക്ക് ഒമ്പത് മക്കളാണ്. അതുകൊണ്ട് ഒരുപാട് കസിന്‍സുണ്ട്. ഞങ്ങളൊരുമിച്ച് അത്തപ്പൂക്കളം ഇടുന്നതും ഭക്ഷണം കഴിക്കുന്നതും ബീച്ചില്‍ പോകുന്നതും എല്ലാം ഓര്‍മ്മകളാണ്….ഓണം എന്നു പറയുമ്പോള്‍ ആകെ നഷ്ടബോധം തോന്നുന്നത് അമ്മുമ്മയുടെ മരണമാണ്. എന്നെ സംബന്ധിച്ച് അമ്മുമ്മ എനിക്ക് വളരെ പ്രധാനമാണ്. കുട്ടിക്കാലത്തെ ഓണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളെല്ലാം അമ്മുമ്മയുമായി ബന്ധപ്പെട്ടതാണ്. അമ്മുമ്മ മരിച്ചിട്ട് ഒരു വര്‍ഷം ആകുന്നു. പ്രായമായാണ് മരിച്ചത്. നമ്മളും മരണപ്പെടും….അമ്മമ്മയുടെ മരണവും ഇതിന്റെ ഭാഗമാണ്. എന്നാലും അമ്മുമ്മ പോയതിന്റെ നഷ്ടബോധമുണ്ട്. ആ ഒരു നഷ്ടബോധം മാത്രമെയുള്ളു മനസ്സില്‍.
Post Your Comments