ഗോഹട്ടി: ബ്ലുവെയ്ല് കളിച്ച് മൂന്നു പേർ പരസ്പരം കുത്തിമുറിവേല്പിച്ചു. ആസാമിലാണ് സംഭവം നടന്നത്. മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈത്തണ്ടയില്‍ നീലത്തിമിംഗലത്തിന്റെ ചിത്രം കത്തികൊണ്ടു കുത്തിവരച്ചത് നാഗാവ് ജില്ലയിലെ സാമഗുരിയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
ഗെയിമിന്റെ ആദ്യഘട്ടത്തിലാണ് ഇങ്ങനെ ചെയ്യേണ്ടത്. കൈത്തണ്ടയില്നിന്നു രക്തം വാര്‍ന്നുവീഴുന്നതു ശ്രദ്ധയില്‍പ്പെട്ട മറ്റു കുട്ടികള്‍ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. മാതാപാതാക്കളോടൊപ്പം വിട്ടയച്ച കുട്ടികളെ കൗണ്‍സലിംഗിനു വിധേയരാക്കി. ജോര്‍ഹട്ട് ജില്ലയിലെ തിയോകില് കൈത്തണ്ട മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ആണ്‍കുട്ടി വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
Post Your Comments