ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ പ്രഖ്യാപനമായിരുന്നു അവിടെ നടന്നത്. ഗുര്‍മീത് റാം സിങ്ങിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ആരെന്നറിയാനായിരുന്നു എല്ലാവര്ക്കും തിടക്കം. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണ് പ്രഖ്യാപനം ഉണ്ടായത്. ബലാത്സംഗക്കേസില്‍ പെട്ട് ഗുര്‍മീത് റാം റഹീം സിങ്ങ് ജയിലിലായപ്പോള്‍ ദേറാ സച്ചാ സൗദയെ നയിക്കാന്‍ ഇനി ആര് എന്ന ചര്‍ച്ച സജീവമായിരുന്നുവെങ്കിലും പപ്പയുടെ മാലാഖ എന്ന പേരില്‍ സ്വയം വിശേഷിപ്പിക്കുന്ന ഗുര്‍മീതിന്റെ ദത്തുപുത്രി ഹണി പ്രീതിന്റെ പേരായിരുന്നു ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ഗുര്‍മീതിന്റെ മകന് ജസ്മീത് ഇസ്മാന് പുതിയ പിന്‍ഗാമിയായി ചൊവ്വാഴ്ച നിയമതിനായി. ഇതോടെ ഗുര്‍മീതിന്റെ കോടിക്കണക്കിന് വരുന്ന സ്വത്ത് വകകള്‍ ജസ്മീതിന്റെ കൈകളിലെത്താന്‍ വഴിയൊരുങ്ങുകയും ചെയ്തു.
ഗുര്‍മീതിന് പഞ്ചകുള കോടതി ശിക്ഷ വിധിച്ച് ഹെലികോപ്റ്ററില്‍ ജയിലിലേക്ക് കൊണ്ടുപോവും വഴി പെട്ടിയുമായി കൂടെ കയറിയതോടെയാണ് ഹണി പ്രീത് ശ്രദ്ധേയയാവുന്നത്. ശിക്ഷാ വിധി വന്നതിന് ശേഷം ഗുര്‍മീതിനൊപ്പം ജയിലിലേക്ക് പോവാന്‍ അനുവദിക്കണമെന്ന് ഹണിപ്രീത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹണിപ്രീത് തന്നെ ദേറാ സച്ചായുടെ പിന്‍ഗാമിയായി വരുമെന്ന് പറയപ്പെട്ടിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി ജസ്മീത് ഇന്സാന് ചൊവ്വാഴ്ച പിന്‍ഗാമിയായി നിയമിതനാവുകയായിരുന്നു.
വ്യാപാരികൂടിയായ ജസ്മീത് പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് ഹര്മീന്തര് സിംഗിന്റെ മകളുടെ ഭര്‍ത്താവ് കൂടിയാണ്. ഗുര്‍മീതിനെതിരെ സി.ബി.ഐ അന്വേഷണം വന്ന സമയത്ത് തന്നെ പിന്‍ഗാമിയായി ജസ്മീതിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഗുര്‍മീതിനും താല്പര്യം ഹണിപ്രീതിനോടായതായിരുന്നുവെന്നതായിരുന്നു തടസമായിരുന്നത്.
ആഢംബര വാഹനങ്ങള്‍, മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, സ്റ്റേഡിയം എന്നിവയടക്കം അടങ്ങുന്നതാണ് ദേറ സച്ചയുടെ സിര്‍സയിലെ പ്രധാന കേന്ദ്രം. ഇതിന് പുറമെ പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നി വിടങ്ങളിലും വലിയ സ്വത്ത് വകകളുണ്ട്.
Post Your Comments