KeralaLatest NewsNews

അറുപതിന്റെ നിറവില്‍ ആകാശവാണി വാര്‍ത്തകള്‍

തിരുവനന്തപുരം: ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്.. ഒരു 25 വര്‍ഷം മുമ്പ് വരെ മലയാളികള്‍ക്ക് ചിരപരിച്ചതമായിരുന്നു ആകാശവാണിയിലെ വാര്‍ത്തകള്‍. മലയാളം വാര്‍ത്തകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന കാലം . മലയാളിയ്ക്ക് വാര്‍ത്തയുടെ ലോകം പരിചയപ്പെടുത്തിയ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകള്‍ക്ക് 60 വയസ്സ് പൂര്‍ത്തിയാകുകയാണ്. ആറു പതിറ്റാണ്ട് മുമ്പ് തിരുവനന്തപുരം നിലയത്തില്‍ നിന്നാണ് ആദ്യ വാര്‍ത്ത തുടങ്ങിയത്. ആദ്യകാല വാര്‍ത്താ അവതരണത്തിന്റെ ഓര്‍മകളുമായി ജീവിക്കുന്ന ഒരുപാട് പേര്‍ ഇപ്പോഴും ഇവിടെയുണ്ട്.

ഇന്ന് ടെക്‌നോളജിയും മറ്റും പുരോഗമിച്ചപ്പോള്‍ വിരല്‍ത്തുമ്പത്ത് വാര്‍ത്തകള്‍ ഉണ്ട്. എന്നാലും ഇപ്പോഴും ആകാശവാണിയിലെ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ശ്രോതാക്കള്‍ക്ക് ഒട്ടും കുറവില്ല. വെറും പത്ത് മിനിറ്റ് നീളമുള്ള വാര്‍ത്താ ബുള്ളറ്റിന് മണിക്കൂര്‍ അദ്ധ്വാനിച്ചവര്‍.

1948 ലാണ് ഡല്‍ഹിയില്‍ നിന്നാണ് ആകാശവാണി വാര്‍ത്ത പ്രക്ഷേപണം തുടങ്ങിയത്. പിന്നീട് തിരുവനന്തപുരം നിലയത്തില്‍ നിന്ന് പ്രക്ഷേപണം ആരംഭിക്കുകയായിരുന്നു. ഇപ്പോള്‍ മലയാള വാര്‍ത്ത ആദ്യ പ്രക്ഷേപണത്തിന്റെ അറുപത് പിന്നിടുന്നു. വാര്‍ത്തകള്‍മാത്രമല്ല വാര്‍ത്താധിഷ്ഠിത പരിപാടികളും നവമാധ്യമ ഇടപെടലുമൊക്കെയായി ആകാശവാണി മുന്നോട്ട് തന്നെ. ഗൃഹാതുരതയില്‍ നിന്ന് നമുക്കും കാതോര്‍ക്കാം പുത്തന്‍ വാര്‍ത്തകളിലേക്ക്.

 

shortlink

Related Articles

Post Your Comments


Back to top button