ന്യൂഡൽഹി: ആർഎസ്പി നേതാവും മുൻമന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. കുളിമുറിയിൽ തെന്നിവീണതാണ് പരിക്കിനു കാരണമായത്. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രേമചന്ദ്രനെ പ്രവേശിപ്പിച്ചു. വലതു കൈയിൽ നേരിയ പെട്ടലുണ്ട്. അതു കൊണ്ട് കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. പക്ഷേ പ്രേമചന്ദ്രന്റെ രക്തസമ്മർദ്ദം വളരെ താഴ്ന്നതിനെ തുടർന്ന് നിരീക്ഷണത്തിലാണെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും ഡോക്ടർമാർ അറിയിച്ചു.
Post Your Comments