Latest NewsNewsBusiness

കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുയോജ്യമായ അവസരം : വിവിധ കാര്‍ കമ്പനികള്‍ ലക്ഷങ്ങള്‍ വില കിഴിവ് പ്രഖ്യാപിച്ചു

 

ന്യൂഡല്‍ഹി: ജൂലൈ ഒന്ന് മുതല്‍ രാജ്യത്ത് ജി.എസ്.ടി നടപ്പിലാകുന്നതോടെ വിവിധ കാര്‍ കമ്പനികളും ഓഫറുകള്‍ പ്രഖ്യാപിച്ചു. ജൂലൈ ഒന്നിന് ചരക്ക്- സേവന നികുതി നടപ്പാകാനിരിക്കേ നികുതി സമ്പ്രദായത്തില്‍ സമഗ്ര മാറ്റമാണു രാജ്യത്തുണ്ടാകാന്‍ പോകുന്നത്. ഇടത്തരം കാറുകള്‍ വാങ്ങാന്‍ ഉദേശിക്കുന്നവര്‍ക്ക് അനുയോജ്യ സമയമാണിത്.

ജി.എസ്.ടി. നടപ്പാകുന്നതോടെ ചെറു- ഇടത്തര വാഹനങ്ങളുടെ വില മൂന്നു മുതല്‍ അഞ്ചു ശതമാനംവരെ ഉയരും. അതായത് നിലവില്‍ അഞ്ചു ലക്ഷം വിലയുള്ള കാറിന് ജി.എസ്.ടിക്കു ശേഷം 15,000 മുതല്‍ 25,000 രൂപ വരെ കൂടുതല്‍ നല്‍കേണ്ടി വരും. ജനപ്രിയ വാഹനങ്ങളായ മാരുതിയുടെ ഓള്‍ട്ടോയ്ക്ക് നിലവില്‍ 25-27 ശതമാനമാണ് നികുതി. ജൂലൈ ഒന്നു മുതലിത് 29 ശതമാനത്തിനുമുകളിലാകും. മാരുതി തങ്ങളുടെ മോഡലുകളായ ഓള്‍ട്ടോ, സ്വിഫ്റ്റ് തുടങ്ങിയവയ്ക്ക് 25,000-35,000 വരെ വിലക്കുറവാണ് പ്രഖ്യാപിച്ചത്. ഹ്യുണ്ടായി ഐ20 യ്ക്ക് 25,000 രൂപ കുറവ് പ്രഖ്യാപിച്ചു. കൂടിയ മോഡലുകള്‍ക്ക് 2,50,000 രൂപ വരെ വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡറ്റ്‌സണിന് സൗജന്യ ഇന്‍ഷ്വറന്‍സും പലിശ കുറഞ്ഞ തവണ വ്യവസ്ഥകളുമാണ് പ്രഖ്യാപിച്ചത്.  എക്‌സെന്റിന് 25,000, ഇയോണിന് 45,000, ഗ്രാന്‍ഡ് ഐ10ന് 62,000-73,000, വെര്‍ണയ്ക്ക് 80,000-90,000 എന്നിങ്ങനെയാണ് പുതിയ ഓഫറുകള്‍. ചെറു ഡീസല്‍ കാറുകളുടെ വിലയിലാണ് കാര്യമായ വര്‍ധനയുണ്ടാകും. 21,000 രൂപയിലേറെ വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്.

അതേസമയം കൂടിയ മോഡലുകള്‍ സ്വന്തമാക്കാനുദേശിക്കുന്നവര്‍ ജി.എസ്.ടി. നടപ്പാകുന്നതുവരെ കാത്തിരിക്കുന്നതാകും നല്ലത്. ലക്ഷ്വറി കാറുകള്‍ക്കും എസ്യുവികള്‍ക്കും വില കുറയും.  ടയോട്ട ഫോര്‍ച്യൂണറിന്റെ നിലവിലെ വില 31.85 ലക്ഷമാണ് എന്നാല്‍ ജി.എസ്.ടി. വരുമ്പോള്‍ 1.18 ലക്ഷം രൂപയുടെ കുറവുണ്ടാകും.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button