Latest NewsIndiaNews

ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്ക് നേട്ടത്തിലെന്ന് ലോകബാങ്ക്

ഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വളർച്ചാനിരക്ക് നേട്ടത്തിലെന്ന് ലോകബാങ്ക്. 2017-2018 സാമ്പത്തികവർഷത്തിൽ ജി.ഡി.പി 7.2 ശതമാനവുമായി വളരുമെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷം 6.8 ശതമാനമായിരുന്ന വളർച്ച നിരക്കിൽ നിന്ന് സമ്പത്‌ഘടന കരകയറുന്നതിന്റെ സൂചനകൾ പ്രകടമാണെന്നും ലോക ബാങ്ക് തികളാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

നോട്ട് നിരോധനം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ഇന്ത്യൻ സമ്പത്ഘടന മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ ഏഴ് ശതമാനം വളർച്ചയാണ് ജി.ഡി.പിക്കുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button