ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ റിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. വിദ്യാര്‍ത്ഥികളെയാണ് ഇ-റിക്ഷാ ഡ്രൈവര്‍ വിലക്കിയത്. ജിടിബി നഗറിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടു വിദ്യാര്‍ത്ഥികളാണ് മെട്രോസ്റ്റേഷനു സമീപം മൂത്രമൊഴിക്കാന്‍ ശ്രമിച്ചത്.
വിദ്യാര്‍ത്ഥികളുമായി ആദ്യം വാക്ക് തര്‍ക്കമുണ്ടാകുകയായിരുന്നു. വൈകിട്ട് സംഭവം നടന്നതിനുശേഷം രണ്ടു കൂട്ടരും സ്ഥലത്തുനിന്ന് പോയെങ്കിലും പിന്നീട് രാത്രിയില്‍ വിദ്യാര്‍ത്ഥികള്‍ കുറച്ച് പേരെ കൂട്ടി എത്തുകയായിരുന്നു.
15 ഓളം പേര് ചേര്‍ന്ന് റിക്ഷാ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. തുണിയില്‍ കല്ലുകെട്ടി അടിക്കുകയുമുണ്ടായി. ഡ്രൈവറെ രക്ഷപ്പെടുത്താന്‍ എത്തിയ സഹപ്രവര്‍ത്തകരെയും അക്രമികള്‍ തല്ലിയോടിച്ചു.
Post Your Comments