Latest NewsNewsIndiaInternational

ശ്രീലങ്കയ്ക്കൊരു കൈത്താങ്ങ്‌ :ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ നാവിക സേനയും

 

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ശക്​തമായ പേമാരിയെയും മണ്ണിടിച്ചി​ലിനെയും തുടര്‍ന്നുണ്ടായ കൊടിയ ദുരിതത്തിൽ ആശ്വാസം പകരാൻ ഇന്ത്യൻ നാവിക സേനയും.ശ്രീലങ്കയുടെ തെക്ക്​, പടിഞ്ഞാറ്​ ഭാഗങ്ങളില്‍ ഉണ്ടായ ശക്​തമായ പേമാരി നൂറുകണക്കിനു വീടുകളും റോഡുകളും തകര്‍ത്തിട്ടുണ്ട്

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നാവിക സേനയുടെ കപ്പലുകള്‍ ഇന്ത്യ ശ്രീലങ്കയ്ക്കു വിട്ടു നല്‍കി. ഡോക്​ടര്‍മാരുടെ സംഘവും മുങ്ങല്‍ വിദഗ്​ധരും ഹെലികോപ്​റ്ററുകളും മറ്റ്​ ദുരന്ത നിവാരണ ഉപകരണങ്ങളും,ഭക്ഷണ സാധനങ്ങളും, വസ്​ത്രങ്ങളും മരുന്നും, വെള്ളവുമായി ​വിശാഖപ്പട്ടണത്തു നിന്ന്​ െഎ.എന്‍.എസ്​ ജലാശ്വനും ഇന്ന്​ ശ്രീലങ്കയിലേക്ക്​ തിരിക്കും.

ഇന്ന് വൈകിട്ടോടെ ഈ കപ്പൽ കൊളമ്പോയിൽ എത്തും.അടിയന്തിര ദുരിതാശ്വാസ സംവിധാനങ്ങളും മുങ്ങല്‍ വിദഗ്​ധരുമായി കൊച്ചിയില്‍ നിന്ന് രാവിലെ തന്നെ ​െഎ.എന്‍.എസ്​ ശാര്‍ദുല്‍ ​ [പോയിക്കഴിഞ്ഞു.13ജില്ലകളിലായി ഏകദേശം 50,000 ജനങ്ങളെ ദുരിതം ബാധിച്ചു. 8000ഒാളം പേര്‍ ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപെട്ടു മറ്റു പ്രദേശങ്ങളിലെത്തി. നൂറോളം പേര് മരിച്ചതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button