Latest NewsNewsIndia

ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ജാഗ്രത പാലിക്കണം; രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ്

ഗാം​​​​​ഗ്ടോ​​​​​ക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേ​​​​​ന്ദ്ര​​​​​ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് പറഞ്ഞു. അതീവ ജാഗ്രതയോടെ വേണം ചൈനയുടെ അ​​​​​തി​​​​​ര്‍​​​​​ത്തി കയ്യേ​​​​​റ്റ​​​​​ത്തി​​​​​ല്‍ ഇടപെടാൻ. രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ര്‍, ഹി​​​​​മാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ്, സി​​​​​ക്കിം, അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ് എ​​​​​ന്നീ സം​​​​​സ്ഥാന​​​​​ങ്ങ​​​​​ളി​​​​​ലെ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു ഇ​​​​​ങ്ങ​​​​​നെ അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്.

ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ര്‍​​​​​ത്തി 3,488 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍ ചുറ്റളവിലാണ്. ചൈ​​​​​നീ​​​​​സ് പ​​​​​ട്ടാ​​​​​ളം ക​​​​​ഴി​​​​​ഞ്ഞ കു​​​​​റേ​​​​​വ​​​​​ര്‍​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ അ​​​​​തി​​​​​ര്‍​​​​​ത്തി കൈ​​​​​യേ​​​​​റാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചു ​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. പ​​​​​ല​​​​​പ്പോ​​​​​ഴും സൈ​​​​​ന്യ​​​​​ങ്ങ​​​​​ള്‍ മു​​​​​ഖാ​​​​​മു​​​​​ഖം എ​​​​​ത്താ​​​​​റു​​​​​ണ്ട്. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള സൈ​​​​​നി​​​​​ക സം​​​​​വി​​​​​ധാ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ യു​​​​​ദ്ധം പ​​​​​ല​​​​​പ്പോ​​​​​ഴും ഒ​​​​​ഴി​​​​​വാ​​​​​യി​​​​​ പോവു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് വ്യക്തമാക്കി.

ചൈ​​​​​ന​​​​​യു​​​​​ടെ അ​​​​​തി​​​​​ര്‍​​​​​ത്തി​​​​​യി​​​​​ല്‍ 2004 മു​​​​​ത​​​​​ല്‍ ഇ​​​​​ന്തോ ടി​​​​​ബ​​​​​റ്റ​​​​​ന്‍ ബോ​​​​​ര്‍​​​​​ഡ​​​​​ര്‍ പോ​​​​​ലീ​​​​​സാ​​ണ് കാ​​​​​വ​​​​​ല്‍​​​​​നി​​​​​ല്‍​​​​​ക്കു​​​​​ന്ന​​​​​ത്. 1,597 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റാ​​​​​ണ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ല്‍ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​തി​​​​​ര്‍​​​​​ത്തി. ഹി​​​​​മാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശ് 200 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍, ഉ​​​​​ത്ത​​​​​രാ​​​​​ഖ​​​​​ണ്ഡി​​​​​ല്‍ 345 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍, സി​​​​​ക്കി​​​​​മി​​​​​ല്‍ 220 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ര്‍, അ​​​​​രു​​​​​ണാ​​​​​ച​​​​​ല്‍​​​​​പ്ര​​​​​ദേ​​​​​ശി​​​​​ല്‍ 1,126 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റു​​​​​മാ​​​​​ണ് അ​​​​​തി​​​​​ര്‍​​​​​ത്തി​​​​​യു​​​​​ടെ നീ​​​​​ളം. ചി​​​​​ല പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ ജ​​​​​വാ​​​​​ന്മാ​​​​​ര്‍​​​​​ക്കു പ​​​​​ട്രോ​​​​​ളിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​ന്‍ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​തി​​​​​ര്‍​​​​​ത്തി​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ടി​​​​​സ്ഥാ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​വി​​​​​ക​​​​​സ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും രാ​​​​​ജ്​​​​​നാ​​​​​ഥ് സിം​​​​​ഗ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ര്‍​​​​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button