കണ്ണൂര്‍: ട്രാഫിക് പോലീസിനു ഇനി പ്രത്യേക വസ്ത്രം. അമിതമായി വെയിലേൽക്കുന്ന ട്രാഫിക് പോലീസിനെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് സംരക്ഷിക്കുന്ന വസ്ത്രം തയ്യാര്‍. ഷര്‍ട്ടും പാന്റ്‌സുമടങ്ങുന്ന വസ്ത്രം രൂപകല്‍പനചെയ്തത് കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി.) അവസാനവര്‍ഷ വിദ്യാര്‍ഥിനിയും എറണാകുളം സ്വദേശിനിയുമായ സക്കീന നൗറിയാണ്. ഇതിന്റെ സവിശേഷതകള്‍ ട്രാഫിക് പോലീസ് അധികൃതരെ ബോധ്യപ്പെടുത്തിയ സക്കീന ഇതിന് അംഗീകാരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ്.
നല്ല വായുസഞ്ചാരമുള്ളതാണ് പൂര്‍ണമായും കോട്ടണില്‍ തീര്‍ത്ത വസ്ത്രം. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് സംരക്ഷണം (യു.വി. പ്രൊട്ടക്ഷന്‍) നല്‍കുന്നതാണിത്. ഇതിനായി നാനോ ടെക്‌നോളജിയാണ് ഉപയോഗപ്പെടുത്തിയത്.
കാക്കിക്കുപുറമെ നാല് നിറങ്ങളിലും വസ്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സര്‍വേ എടുത്തശേഷമാണ് ഡിസൈന്‍ തുടങ്ങിയതെന്ന് സക്കീന പറഞ്ഞു. ട്രാഫിക് ഹാന്‍ഡ് സിഗ്നല്‍, കുട, ടോര്‍ച്ച്, കുടിവെള്ളക്കുപ്പി എന്നിവ സൂക്ഷിക്കാനുള്ള അറകളും കൊളുത്തുകളും വസ്ത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ട്രാഫിക് പോലീസിനുപുറമെ നിര്‍മാണമേഖലയിലുള്ളവര്‍ക്കും വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്കും വസ്ത്രം അനുയോജ്യമാണ്.
Post Your Comments