മൂന്നാര്‍: ഭൂമി വെട്ടിപ്പിടിക്കാന്‍ ആയിരുന്നെങ്കില്‍ മൂന്നാറിന്റെ ചങ്കായ ഭാഗം എന്റെ കൈയില്‍ തന്നെ ഇരുന്നേനെയെന്ന് മന്ത്രി എംഎം മണി. തെറിവിളി പ്രസംഗം നടത്തി എന്നും വെട്ടിലായ നേതാവായിരുന്നു മണി. എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താന്‍ ഇപ്പോഴും മണി തയ്യാറല്ല.
ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെങ്കിലും ചില സത്യങ്ങള്‍ തുറന്നുപറയാന്‍ പാടില്ലെന്നു മനസ്സിലാക്കാന്‍ വൈകിയെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റായി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. 54 വര്‍ഷമായി മുഴുവന്‍സമയ പൊതുജീവിതം തുടങ്ങിയിട്ട്. ഭൂമി വെട്ടിപ്പിടിക്കാനായിരുന്നെങ്കില്‍ എപ്പോഴേ ആകാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വെട്ടിപ്പിടിച്ചിരുന്നെങ്കില്‍ മൂന്നാറിന്റെ ചങ്കായഭാഗം തന്റെ കയിലിരുന്നേനെ.
അന്യായമായി സര്‍ക്കാര്‍ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കണമെന്നുതന്നെയാണ് അഭിപ്രായം. എന്നാല്‍, കൂരവയ്ക്കാന്മാത്രം ഭൂമി കൈവശമുള്ളവനെ കയേറ്റക്കാരനായിക്കണ്ട് ഒഴിപ്പിക്കാന്‍ വന്നാല്‍ അതു നടക്കില്ല. ജനപക്ഷത്തുനിന്ന് എന്തുവിലകൊടുത്തും അതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments