ഇടുക്കി: സിപിഎം നേതാവ് എംഎം മണിക്കെതിരെ രൂക്ഷവിമർശനവുമായി ഡീന്‍ കുര്യാക്കോസ് എംപി. എംഎം മണി ഇടുക്കിക്ക് അപമാനവും ബാധ്യതയുമാണെന്നും എംഎം മണിയുടെ ചിലവിലല്ല തങ്ങള്‍ ജീവിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇടുക്കിയിലെ സ്‌പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എംപിയും പിജെ ജോസഫ് എംഎല്‍എയും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് എംഎം മണി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡീന്‍ കുര്യാക്കോസ് എംപി എംഎം മണിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
‘സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികള്‍ തങ്ങളെ ആരും അറിയിക്കാറില്ല. കിന്‍ഫ്ര പാര്‍ക്കിന്റെ ഉദ്ഘാടനം ആദ്യം പത്രത്തിലൂടെയാണ് അറിഞ്ഞത്. കിന്‍ഫ്ര എംഡി പിന്നീടാണ് തന്നെ വിളിക്കുന്നത്. ഈ ദിവസങ്ങളില്‍ വിദേശത്ത് മുന്‍കൂട്ടി നിശ്ചയിച്ച മറ്റൊരു പരിപാടിയുണ്ടായിരുന്നതായും ഡീന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലം എംഎല്‍എ പിജെ ജോസഫ് പത്രത്തിലൂടെയാണ് ഇത്തരത്തിലൊരു പരിപാടി നടക്കുന്നതായി അറിഞ്ഞത്,’ ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
മുസ്ലീം രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കുക, പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി ഇസ്രയേല്‍
കിന്‍ഫ്ര പാര്‍ക്കിന്റെ ഉദ്ഘാടന പരിപാടിയുടെ ആലോചന യോഗം പോലും നടത്തിയിരുന്നില്ലെന്നും രണ്ടാം യുപിഎ സര്‍ക്കാരാണ് സ്‌പൈസസ് പാര്‍ക്ക് അനുവദിച്ചതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. പിജെ ജോസഫ് എംഎല്‍എയുടെ ശ്രമഫലമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പാര്‍ക്ക് വരുന്നതെന്നും ഡീന്‍ കൂട്ടിച്ചേർത്തു.
Post Your Comments