നിയമവിരുദ്ധമായ പ്രവര്‍ത്തിക്ക് യുഎഇയില്‍ അറസ്റ്റിലായത് 340 ആളുകള്‍. തെരുവുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഷാര്‍ജ പോലീസിന്റെ പുതിയ നടപടി. റാഡ എന്നാണ് ഈ പദ്ധതിയുടെ പേര്. സമൂഹത്തിന് ഭീഷണിയും, ബുദ്ധിമുട്ടും സൃഷ്ടിക്കുന്ന, അനധികൃതമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന ആളുകളെയാണ് ഷാര്‍ജ പോലീസ് ഈ പദ്ധതിയുടെ ഭാഗമായി അറസ്റ്റ് ചെയ്തത്.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നത്, സ്പോണ്‍സറുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെടുന്നത്, തെരുവോര കച്ചവടം, ചൂതാട്ടം, എന്നീ നിയമവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദുബായിലെ എല്ലാ മേഖലകളിലും ഈ പദ്ധതി ലക്ഷ്യം വയ്ക്കുന്നുണ്ട്. പ്രധാനമായും മാര്‍ക്കറ്റുകള്‍, പള്ളികള്‍, വാണിജ്യ മേഖലകള്‍ പൊതുസംവിധാനങ്ങള്‍, ഭിക്ഷക്കാരും സാമൂഹ്യവിരുദ്ധരും സ്ഥിരമായി വരുന്ന സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Post Your Comments