ബെയ്ജിംഗ്: ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ സ്ഫോടനാത്മകമായ വളര്‍ച്ച കാണാതിരിക്കരുതെന്നും ഇന്ത്യയില്‍ നിന്നുള്ള വെല്ലുവിളിയെ ഗൗരവമായി കാണണമെന്നും ചൈന. ഇന്ത്യന്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ നേരിടാന്‍ ശക്തമായ നയങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ചൈനയ്ക്ക് പുറത്തിരുന്ന് ഇന്ത്യയുടെ കളി കാണേണ്ടി വരുമെന്നും ചൈനയിലെ ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ട് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചു കൊണ്ട് ഗ്ളോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വ്യാപകമായി സൗരോര്‍ജ പാര്‍ക്കുകള്‍ നിര്‍മിക്കുന്ന പദ്ധതി ദ്രുതഗതിയില്‍ മുന്നേറുകയാണ്. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ ലക്ഷ്യമിടുന്നത്. സൗരോര്‍ജ വിപണിയില്‍ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
രാഷ്ട്ര പുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ പകര്‍ത്താന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന് പറയാനാവില്ല. ഏര്‍ണസ്റ്റ് ആന്‍ഡ് യംഗ് നടത്തിയ സര്‍വേയില്‍ നിക്ഷേപം നടത്താനുള്ള ഏറ്റവും വലിയ ആകര്‍ഷക കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഇന്ത്യയാണ്. ബഹുരാഷ്ട്ര കമ്ബനികളിലെ 500 എക്സിക്യൂട്ടിവുമാര്‍ പങ്കെടുത്ത സര്‍വേയില്‍ 60 ശതമാനവും 2015ലെ പ്രധാനപ്പെട്ട മൂന്ന് നിക്ഷേപ കേന്ദ്രങ്ങളില്‍ ഒന്നായി തിരഞ്ഞെടുത്തത് ഇന്ത്യയെ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. ചൈനയുടെ ജനസംഖ്യാപരമായ വിഹിതം കുറയുന്ന സാഹചര്യത്തില്‍, പകുതിയിലേറെയും യുവാക്കളുടെ സാന്നിദ്ധ്യമുള്ള ഇന്ത്യ നേട്ടങ്ങള്‍ കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അതിരുകളില്ലാത്ത മാനവ ശേഷിയാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നതെന്നും ആന്‍ബൗണ്ട് ചൂണ്ടിക്കാട്ടുന്നു.
Post Your Comments