ലോകത്തിലെ ശക്തമായ സാമ്പത്തിക അടിത്തറയുള്ള സമ്പദ് ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട്. ദ സെന്റർ ഫോർ എക്കണോമിക് ആൻഡ് ബിസിനസ് റിസർച്ച് (സിഇബിആർ) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2035- ഓടെ 10 ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. കൂടാതെ, 2037- ൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് ശക്തിയെന്ന പട്ടവും ഇന്ത്യയ്ക്ക് സ്വന്തമാകുമെന്ന് സിഇബിആർ അഭിപ്രായപ്പെട്ടു. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കൺസൾട്ടൻസി സ്ഥാപനമാണ് ദ സെന്റർ ഫോർ എക്കണോമിക് ആൻഡ് ബിസിനസ് റിസർച്ച്.
ലോകത്തിലെ 191 രാജ്യങ്ങളുടെ 2037 വരെയുള്ള സാമ്പത്തിക വളർച്ച കണക്കുകൾ സിഇബിആർ തയ്യാറാക്കിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ പ്രതിവർഷ ജിഡിപി വളർച്ച 6.4 ശതമാനമായി ഉയരും. കൂടാതെ, അടുത്ത 9 വർഷത്തെ ശരാശരി പ്രതിവർഷ ജിഡിപി വളർച്ച 6.5 ശതമാനവുമായിരിക്കും. ഈ നേട്ടം 2037 ഓടെ വലിയ സമ്പദ് ശക്തിയാകാൻ ഇന്ത്യയ്ക്ക് കരുത്ത് പകരുന്നതാണ്.
Post Your Comments