Latest NewsKeralaNews

നിയമസഭയിലില്ലാത്ത തനിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്‌​ രാജീവ്​ ചന്ദ്രശേഖര്‍ എം പി

 
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാം​ഗ​മ​ല്ലാ​ത്ത ത​നിക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് സഭയ്ക്ക് പുറത്തു ചർച്ച ചെയ്യാൻ തയ്യാറുണ്ടോയെന്നു ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എം പിയുമായ രാജീവ് ചന്ദ്രശേഖരൻ എം പി.കി​ഫ്​​ബി​ക്കെ​തി​രെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ പ്ര​സം​ഗം സം​​പ്രേ​ഷ​ണം ചെ​യ്​​ത ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സി​​നെ​തി​രെ​യും രാജീവ് ചന്ദ്രശേഖരനെതിരെയുമായിരുന്നു മുഖ്യമന്ത്രി സഭയിൽ രൂക്ഷ വിമർശനം ഉന്നയിച്ചത്.ജി സുധാകരൻ കിഫ്‌ബിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പതിപ്പ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സഭയിൽ മേശപ്പുറത്തു വെച്ചത്.
 
എന്നാൽ മുഖ്യമന്ത്രി ഏഷ്യാനെറ്റിനെതിരെയും രാജീവ് ചന്ദ്രശേഖരനെതിരെയും നിലപാടെടുക്കുകയായിരുന്നു. മാ​ധ്യ​മ​ധ​ര്‍​മം മ​റ​ന്നാ​ണ്​ ഏ​ഷ്യാ​നെ​റ്റ്​ ന്യൂ​സ്​ ന​ല്‍​കു​ന്ന​തെ​ന്നും രാജീവ് ചന്ദ്രശേഖരൻ ആണല്ലോ ഉടമ, തന്നെ മുഖ്യമന്ത്രി എന്ന നിലയിലല്ല വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന രീതിയിലാണ് ചാനൽ നിലപാടെടുക്കുന്നത് എന്നും മുഖ്യമന്ത്രി ആരോപിച്ചു.എന്നാൽ ഈ ആരോപണങ്ങൾക്കെല്ലാം രൂക്ഷമായ മറുപടിയുമായാണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖരൻ രംഗത്തെത്തിയിരിക്കുന്നത്.
 
2016 -17 കേരളത്തിന്റെ ഏറ്റവും മോശമായ രാഷ്ട്രീയ സാമ്പത്തിക വർഷമാണെന്നും ഭരണ പരാജയങ്ങൾ മൂടിവെക്കാനാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയതെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.,കേ​ര​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ തൊ​ഴി​ലി​ല്ല, നി​ക്ഷേ​പ​മി​ല്ല, ഭ​ക്ഷ​ണ​മില്ല,കു​റ്റ​കൃ​ത്യ​ങ്ങ​ളും മൂ​ന്നാ​ര്‍ കൈ​യേ​റ്റ​വും ഭീ​ഷ​ണി​ക​ളും എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​റി​​െന്‍റ മു​ഖ​മു​ദ്ര​യാ​ണ്. കൂടാതെ മൂന്നാർ കയ്യേറ്റ വിഷയത്തിൽ താ​ന്‍ ന​ട​ത്തി​യ ശ​ക്​​ത​മാ​യ ഇടപെടലുകൾ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിട്ടുമുണ്ട്.ഇതാണ് തനിക്കെതിരെ മുഖ്യമന്ത്രി തിരിയാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button