Latest NewsIndia

ഒഡീഷയില്‍ കൂട്ടരാജി: പത്ത് മന്ത്രിമാര്‍ രാജിവെച്ചു

ഭുവനേശ്വര്‍: മന്ത്രിസഭ പുനഃസംഘടനയ്ക്കു മുന്നോടിയായി ഒഡീഷ മന്ത്രിസഭയില്‍ കൂട്ടരാജി. 20 അംഗ മന്ത്രിസഭയിലെ പത്ത് മന്ത്രിമാരാണ് രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയും ബിജെഡി പ്രസിഡന്റുമായ നവീന്‍ പട്‌നായിക്ക് മന്ത്രിമാരുടെ രാജി കത്ത് സ്വീകരിച്ചു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് നവീന്‍ പട്‌നായിക് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നത്. ജില്ലകളിലെ മോശം പ്രകടനമാണ് കാബിനറ്റില്‍നിന്നും അംഗങ്ങള്‍ക്ക് പുറത്തുപോകേണ്ടിവന്നത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെഡി 474 സീറ്റുകളില്‍ വിജയിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പ് വെച്ച് കുറവായിരുന്നു. ബിജെപി 297 സീറ്റുകളിലാണ് വിജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button