ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം പാക് അധീന കശ്മീരില്‍ വീണ്ടും ഭീകരകേന്ദ്രങ്ങള്‍ . അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് പാക് അധീന കശ്മീരില്‍ 55ഓളം ഭീകര കേന്ദ്രങ്ങള്‍ ഉള്ളതായും ഇവിടെനിന്ന് പരിശീലനം നേടിയ തീവ്രവാദികളെ ജമ്മു-കശ്മീരിലേക്ക് കടത്തുന്നതായും റിപ്പോര്‍ട്ട്. ഇതില്‍ 20 കേന്ദ്രങ്ങള്‍ ഈ വര്‍ഷം ആരംഭിച്ചവയാണെന്നും രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഉടനീളം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് നേരത്തെ ഉണ്ടായിരുന്ന താവളങ്ങള്‍ തകര്ക്കെപ്പടുകയും പാക് അധീന കശ്മീരിലേക്ക് ഉള്‍വലിയുകയും ചെയ്തതായും ഇപ്പോഴുള്ള 55 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.
Post Your Comments