ജയ്പൂര്‍: 130 കോടി ജനങ്ങളും സുരക്ഷിതരായി കഴിയുന്നത് സൈനികരുടെ കരുതലിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ പാക് അതിര്‍ത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സൗഹൃദ സംവാദത്തിലേര്‍പ്പെട്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകള്‍. രാജസ്ഥാനിലെ ജയ്സാല്‍മീറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് അമിത് ഷാ സംവദിച്ചത്. രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയ്ക്കൊപ്പമുള്ള അത്താഴ വിരുന്നിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Read Also : പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ, രാജ്യത്തിന്റെ കാവലായി 51.27 ലക്ഷം സൈനികര്‍
‘ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും ഇന്ന് സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ട്. എല്ലാ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രത്യേക ആയുഷ്മാന്‍ കാര്‍ഡ് നല്‍കുമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ വലിയ വാഗ്ദാനമായിരുന്നു. ആയുഷ്മാന്‍ പദ്ധതി സിഎപിഎഫിലേക്ക് നീട്ടും. പദ്ധതി ഉടന്‍ നടപ്പിലാക്കും’, അമിത്ഷാ പറഞ്ഞു.
ബിഎസ്എഫ് ജവാന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്. ‘വിശേഷാവസരങ്ങളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു ആചാരം സുരക്ഷാസേനയിലുണ്ട്. ‘ബഡാ ഖാന’ എന്നാണ് അതിനെ വിളിക്കുന്ന പേര്. ഇന്ന് ജയ്സാല്‍മീറില്‍ സൈനികര്‍ക്കൊപ്പം ഇരുന്ന് ബഡാ ഖാന കഴിക്കുന്നതിന് എനിക്കും അവസരം ലഭിച്ചു’ എന്നാണ് അമിത് ഷാ ചിത്രം പങ്കുവെച്ച് കുറിച്ചത്.
Post Your Comments