ജയ്പൂർ: ഇന്ത്യ പാക് അതിർത്തിയിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സൗഹൃദ സംവാദത്തിലേർപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായാണ് അമിത് ഷാ സംവദിച്ചത്. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സുരക്ഷാ സേനയ്‌ക്കൊപ്പമുള്ള അത്താഴ വിരുന്നിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സൈനികർക്ക് അവരുടെ കുടുംബവുമൊത്തു പ്രതിവർഷം നൂറു ദിവസം ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. ‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി പറഞ്ഞു.
അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) അംഗങ്ങൾ നേരിടുന്ന വിഷമങ്ങൾ നേരിട്ടു മനസിലാക്കാൻ ഇന്ത്യ-പാക്ക് അതിർത്തിക്കു സമീപം ഒരു ദിവസം താമസിക്കുമെന്നും ഷാ കൂട്ടിച്ചേർത്തു. ജയ്സാൽമീറിൽ നടന്ന സൈനിക സമ്മേളനത്തിൽ അമിത് ഷാ പങ്കെടുത്തു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു.
.@BSF_India के जवानों के साथ बैठकर देशभक्ति के गीतों को सुना।
यह मेरे जीवन के अविस्मरणीय पलों में से एक है।
अपने परिवार से दूर राष्ट्रभक्ति के इस सराहनीय जज्बे के साथ देश की सीमाओं की रक्षा कर रहे सभी जवानों की बहादुरी व समर्पण को नमन करता हूँ। ?? pic.twitter.com/T3myDXZJnu
— Amit Shah (@AmitShah) December 4, 2021
Post Your Comments