ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ലോക്സഭ മണ്ഡലത്തില്‍ മെയ് 25ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഏപ്രില്‍ 12ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മേയിലേക്ക് മാറ്റിവെച്ചത്. തെരഞ്ഞെടുപ്പ് നടത്താന്‍ അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്ന് വ്യക്തമാക്കി ആയിരുന്നു സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഇതിനതിരെ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. അനന്ത്നാഗില്‍ നിന്നുളള ലോക്സഭാംഗമായിരുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തി ജമ്മുകശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
അനന്ത്നാഗിനൊപ്പം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന ശ്രീനഗറില്‍ ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് നടന്നിരുന്നു. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുളളയാണ് ജയിച്ചത്.
Post Your Comments