തൃശൂര്‍ : സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികരണവുമായി എത്തിയത്. നിറകണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി പ്രതികരിച്ചത്. കോടതി വിധിയില്‍ ദുഃഖമുണ്ടെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.
എവിടെയാണ് പിഴവ് പറ്റിയതെന്ന് മനസ്സിലാവുന്നില്ല. ഗോവിന്ദചാമി ചത്ത് കണ്ടാല്‍ മതി. എല്ലാവരും എനിക്കൊപ്പം നിന്നു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല. നീതി കിട്ടാന്‍ ഇനിയും ഏതറ്റം വരെ പോകുമെന്നും അമ്മ സുമതി അറിയിച്ചു. സര്‍ക്കാര്‍ തനിക്കൊപ്പം നിന്ന് ഒരുപാട് സഹായിച്ചു. ഇനിയും നീതികിട്ടാന്‍ ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments