Kerala

മലയാറ്റൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞു

മലയാറ്റൂര്‍ : തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്കു മറിഞ്ഞ് ഏഴു പേര്‍ക്ക് പരുക്കേറ്റു ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇടുക്കി നേര്യമംഗലത്തിനു സമീപം നീണ്ട പാറയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇടുക്കി കട്ടപ്പന സ്വദേശികളായ കരോട്ട് ജോര്‍ജ് (44), പാറയില്‍ ജോമോന്‍ എബ്രഹാം (42), മൂക്കനോലി തടത്തില്‍ അലീന ജോബി (7), സഹോദരന്‍ ഏബല്‍ ജോബി (1) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

നൂറടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. രണ്ടു കുട്ടികള്‍ ഉള്‍പ്പടെയാണ് അപകടത്തില്‍ പെട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ടവരെ വിദഗ്ധ ചികിത്സക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ആലുവ രാജഗിരിയിലേക്കു മാറ്റി. പരുക്കേറ്റവരെ രാജഗിരി, കോതമംഗലം ആശുപത്രികളിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button