പാലക്കാട്: അമിതവേഗതയില്‍ എത്തിയ കാറിടിച്ച് പത്താംക്ലാസ് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം. മണ്ണുത്തി ദേശീയപാതയിൽ നീലിപ്പാറ ക്വാറിക്ക് സമീപം ഉച്ചയ്‌ക്ക് ഒന്നരയോടു കൂടിയാണ് അപകടം.
read also: ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ജിംനേഷ്യം ഉടമ അറസ്റ്റില്‍
പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുഹമ്മദ് റോഷൻ , മുഹമ്മദ് ഇസ്ലാം എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം പള്ളിയില്‍ നിന്നും വരികയായിരുന്നു വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments