KeralaLatest News

ജിഷ്ണു കേസ് ; വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം ; ജിഷ്ണു കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. ജിഷ്ണു കേസുമായി ബന്ധപ്പെട്ട് സര്‍ക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡി.ജി.പി ഒാഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. ഇതിനാൽ പാര്‍ട്ടിയെ അനുകൂലിക്കുന്നവര്‍ക്കിടയിൽ പോലും എതിരഭിപ്രായങ്ങൾ രൂപപ്പെട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്തിനാണ് ജിഷ്ണുവിന്‍റെ കുടുംബം സമരം നടത്തിയതെന്ന് വാർത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി ചോദിച്ചു. കെ.എം. ഷാജഹാനോട് വ്യക്തിവിരോധമുണ്ടെങ്കില്‍  നേരത്തെ നടപടി ആകാമായിരുന്നു. എസ്‌യുസിഐക്ക് ചില ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നിരിക്കാം.  കുടുംബത്തെ എസ്‌യുസിഐക്ക് എങ്ങനെ റാഞ്ചാന്‍ പറ്റി. ഗൂഢാലോചനയെന്തെന്ന് പൊലീസ് കണ്ടെത്തട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button