തിരുവനന്തപുരം: പൂക്കോട് വെറ്ററിനിറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി. അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നതില്‍ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം ഉടന്‍ തന്നെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
സിദ്ധാര്‍ത്ഥ് റാഗിംഗിന് ഇരയായെന്ന് കണ്ടെത്തിയതോടെ 12 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. സിബിഐയ്ക്ക് അന്വേഷണം കൈമാറുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവുണ്ടായെന്നും മുഖ്യമന്ത്രി നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി 18 നായിരുന്നു നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെ ബാത്റൂമില്‍ തൂങ്ങി മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയതോടെ അന്വേഷണം സിബിഐക്ക് കൈമാറി. സിബിഐയുടെ പ്രതിപ്പട്ടികയിലുള്ള 19 പേര്‍ക്കും ആഴ്ചകള്‍ക്ക് മുമ്പ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികള്‍ സിദ്ധാര്‍ത്ഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി മതിയായ രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിഎസ് ഡയസിന്റെ സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.
Post Your Comments