തൃശൂർ : പെരുന്നാളിന് ശേഷം കടകൾ തുറക്കാൻ സർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് വീണ്ടും സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഓഗസ്‌റ്റ് രണ്ട് മുതൽ സമിതി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരിക്കുമെന്ന് സമിതി അദ്ധ്യക്ഷൻ ടി.നസിറുദ്ദീൻ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് നേരത്തെ സമരം പിന്‍വലിച്ചത്. എന്നാൽ ചർച്ചയിലെ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നും സമിതി പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടി പി ആര്‍ കുറഞ്ഞിട്ടില്ല. മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളാക്കി തിരിച്ചാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനാകും. കടകള്‍ തുറക്കാനാകാത്തതിനാല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു.
Read Also : ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി മമതയുടെ ശ്രമം: സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തണം. ഓഗസ്‌റ്റ് ഒൻപതിന് കടകള്‍ തുറക്കുമ്പോൾ ള് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഏതെങ്കിലും വ്യാപാരികള്‍ക്ക് ദുരനുഭവമുണ്ടായാല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും നസിറുദ്ദീന്‍ പ്രഖ്യാപിച്ചു.
Post Your Comments