വാട്ട്സ്ആപ്പ് പ്രധാനപ്പെട്ട ചില സ്മാര്‍ട്ട്ഫോണുകളിലെ സേവനം കൂടി നിര്‍ത്തുന്നു. 2017 ജൂണ്‍ 30 മുതല്‍ വിന്‍ഡോസിന്റെ പഴയ ഫോണുകളില്‍ വാട്ട്സാപ്പിന്റെ പുതിയ പതിപ്പുകള്‍ പ്രവര്‍ത്തിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സിംബിയന്‍, നോക്കിയാ എസ്40, ബ്ലാക്ക്ബെറി, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ സേവനവും അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 2017 ജൂണ്‍ 30 വരെ സമയം നീട്ടുകയായിരുന്നു.
നിങ്ങളുടെ ഫോണില്‍ ഇനി മുതല്‍ വാട്സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല’ എന്ന സന്ദേശം സിംബിയാന്ബ്ലാക്ബെറി ഉപയോക്താക്കള്‍ക്കു നേരത്തെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സിംബിയന്‍- നോക്കിയ- ബ്ലാക്ക്ബെറി ഫോണുകളിലെ സേവനം വാട്സാപ്പ് അവസാനിപ്പിക്കുകയാണെന്ന് 2016 മാര്‍ച്ച് മുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. അത്ര പഴക്കമില്ലാത്ത വിന്‍ഡോസ് 7ല്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്സെറ്റിലും പുതിയ വാട്ട്സാപ്പ് പ്രവര്‍ത്തിക്കില്ല എന്നാണ് അറിയുന്നത്. വാട്ട്സാപ്പിലെ പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയില്ലാത്ത ഡിവൈസുകളാണ് ഉപേക്ഷിക്കുന്നത്.
വാട്ടസ്ആപ്പ് പുതിയ ബീറ്റാ വേര്‍ഷന്‍ 2.17.86 ല്‍ നിന്നു ലഭ്യമായ വിവരങ്ങള്‍ പ്രകാരം വിന്‍ഡോസ് 8.1, വിന്‍ഡോസ് 10 എന്നീ ഒഎസുകള്‍ മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. ഈ വാട്ട്സ്ആപ്പ് പതിപ്പിലെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളാന്‍ വിന്‍ഡോസിന്റെ പഴയ ഒഎസുകള്‍ക്ക് ശേഷിയില്ല. കൂടുതലും സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ ഫോണുകള്‍ക്കും ബ്ലാക്ക്ബെറി 10 ഡിവൈസുകള്‍ക്കും വിന്‍ഡോസ് ഫോണുകള്‍ക്കുമാണ് തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്വെയര് അപ്ഡേഷന് ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സാപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് സിംബിയാന്ബ്ലാക്ബെറി ഫോണുകള്‍ക്കു തിരിച്ചടിയായിരിക്കുന്നത്.
Post Your Comments