പട്ന : മദ്യ നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലും നിയന്ത്രണങ്ങളുമായി ബിഹാര്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ബിഹാര്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. നിയമ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജഡ്ജിമാരോ സംസ്ഥാനത്തിനു പുറത്തുനിന്നോ രാജ്യത്തിനു പുറത്തുനിന്നോ മദ്യപിക്കരുത്. അങ്ങനെയുള്ളവരെ ജോലിയില്‍നിന്ന് പുറത്താക്കും.
ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തുന്നതും ശമ്ബളം തടഞ്ഞുവെക്കുന്നതും ശിക്ഷാനടപടികളുടെ ഭാഗമാണ്.സംസ്ഥാനത്തിനു പുറത്ത് പോയി ഉദ്യോഗസ്ഥര്‍ മദ്യപിക്കുന്നത് തടയാന്‍ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നു. നിരോധനത്തിന്റെ തുടര്‍ച്ചയായാണ് മദ്യനയത്തില്‍ കൂട്ടിച്ചേര്‍ക്കലുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയത്.
Post Your Comments