NewsIndia

അബ്‌കാരി നിയമം കർശനമാക്കുന്നു : ഒപ്പം വിവാദവും കൊഴുക്കുന്നു

പട്ന : മദ്യനിരോധനം ലംഘിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും തടവുശിക്ഷ ഉറപ്പാക്കുന്ന ബീഹാർ സർക്കാരിന്റെ നടപടികൾക്കെതിരെ വിവാദം ശക്തമാകുന്നു. മദ്യം ഉപയോഗിക്കുന്നയാളിന്റെ വീട്ടിലെ മുതിർന്ന അംഗങ്ങൾക്ക് മദ്യം ഉപയോഗിക്കുന്നതിന് കൂട്ട് നിന്നു , പോലീസിനെ വിവരമറിയിച്ചില്ല തുടങ്ങിയ വകുപ്പുകളിലാണ് 10 വർഷത്തെ തടവ് ശിക്ഷക്കുള്ള നടപടി. നിയമസഭയുടെ ഇന്നു തുടങ്ങുന്ന മഴക്കാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കും.

എന്നാൽ ഈ പുതിയ നിയമത്തിനെതിരെ എതിർപ്പ് ശക്തമാണ്. മുഖ്യമന്ത്രി നിതീഷ്കുമാർ ‘താലിബാൻ നിയമം’ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായാണ് ബിജെപിയുടെ പ്രമുഖ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽകുമാർ മോദി പറഞ്ഞത്. മാത്രമല്ല ഈ നീക്കം വൻ ജനരോഷത്തിന് കാരണമാകുമെന്ന് ഭരണപക്ഷവും കരുതുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button