KeralaNews

“ലോൺ തിരിച്ചടയ്ക്കൂ ഞങ്ങളുടെ ബാങ്കിനെ രക്ഷിക്കൂ”; ന്യൂ ജനറേഷൻ സ്റ്റൈൽ സമരവുമായി ഒരു ബാങ്ക്

ന്യൂ ജനറേഷൻ സ്റ്റൈൽ സമരവുമായി ഒരു ബാങ്ക്. ലോൺ കുടിശ്ശിക തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലേക്ക് സമരവുമായി ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാരാണ് വ്യത്യസ്തമായ സമരമുറയുമായി രംഗത്തെത്തിയിരിക്കുന്നത്. എക്സിക്യൂട്ടീവുകൾ മുതൽ താഴെ തട്ടിലുള്ള ജീവനക്കാർ വരെയുള്ള കൂട്ടായ്മയും വിരമിച്ച ജീവനക്കാരുടെ സംഘടനയും ചേർന്നാണ് സമരം നടത്തുന്നത്.
 
ഇന്ന് രാവിലെ 9:30 മുതൽ 10:30 വരെയാണ് ധർണ്ണ നടത്തുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ബാങ്കുകളുടെ നിലനിൽപിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ കിട്ടാക്കടം വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സമരം നടത്തുന്നതെന്ന് സോണൽ മാനേജർ പി.വി സുരേന്ദ്രനാഥ്, എ.ജി.എം പി.എം ടോമി എന്നിവർ പറഞ്ഞു.
 
‘ലോൺ തിരിച്ചടയ്ക്കൂ’ എന്ന പ്ലക്കാർഡുകളുമായിയാണ് ഇവർ ധർണ്ണ നടത്തതാൻ തീരുമാനിച്ചത്. സംസ്ഥാനത്താകെ 24 പേരുടെ വീടുകൾക്കോ സ്ഥാപനങ്ങൾക്കോ മുന്നിലാണ് സമരം നടത്തുന്നത്. 50 ലക്ഷത്തിനു മുകളിൽ വായ്പയെടുത്തതും മനഃപൂർവും കുടിശ്ശിക വരുത്തിയവരുടെ വീടുകൾക്കോ സ്ഥാപനങ്ങൾക്കോ മുന്നിലാണ് സമരം. സമരം ക്രമേണ വ്യാപകമാക്കാനും ഇവർ ഉദ്ദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button