KeralaLatest News

കേരള ഗ്രാമീണ ബാങ്ക് സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം : കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ നടന്ന സമരം മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമായി. ധനമന്ത്രി തോമസ് ഐസക്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷണന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ബാങ്ക് ചെയര്‍മാനും യൂണിയന്‍ പ്രതിനിധികളുമായി രാവിലെ മുതല്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായത്.
ബാങ്കില്‍ ഒഴിവുള്ള പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഒത്തുതീര്‍പ്പ് പ്രകാരം 2016 ല്‍ കണ്ടെത്തിയിരുന്ന 329 വേക്കന്‍സി പുനരവലോകനത്തിന് വിധേയമാക്കും.

3 മാസത്തിനകം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം തേടി റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ ആരംഭിക്കും. നിയമനങ്ങളുടെ രീതികളും മാര്‍ഗ്ഗരേഖകളൂം തയ്യാറാക്കുന്നതിനു മുന്‍പായി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്താനും തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button