മോഷണങ്ങൾ പതിവായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ചുറ്റുവട്ടങ്ങളിൽ. ഒരു മാസത്തിനിടെ രണ്ട് സ്ത്രീകളുടെ മാല ബൈക്കില്‍ വന്ന് കവര്‍ച്ച നടത്തിയതിന് ബാങ്ക് ജീവനക്കാരനെ പൊലീസ് പിടികൂടി എന്ന വാർത്തയാണ് അതിൽ അവസാനമായി കാണുന്നത്. അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ ആനന്ദനെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. തിരുവമ്ബാടി അമ്ബലത്തിന് സമീപത്തുകൂടി നടന്നു പോകുകയായിരുന്ന വെട്ടുകാട് മാപ്പാണന്‍ ലതയുടെ രണ്ടര പവന്റെ മാലയും തൃശൂര്‍ നന്ദം അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ലക്ഷ്മി പ്രസാദിന്റെ മൂന്ന് പവന്റെ മാലയുമാണ് ബൈക്കിലും സ്‌കൂട്ടറിലുമായി വന്ന് കവര്‍ച്ച ആനന്ത് മോഷ്ടിച്ചത്.
Also Read:ഓൾ ഇംഗ്ലണ്ട് ഓപ്പൺ; പിവി സിന്ധുവിന് ജയം
പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് തവണയായി വന്നത് ബൈക്കിലും സ്‌കൂട്ടറിലുമാണെങ്കിലും ഹാന്‍ഡിലില്‍ ഒരു സഞ്ചി ഉണ്ടായിരുന്നുവെന്ന് സൂചന ലഭിച്ചിരുന്നു. 20 ദിവസത്തിനിടയ്ക്ക് തിരുവമ്പാടി അമ്പലത്തിനു സമീപം വച്ച് രണ്ടുതവണ കവര്‍ച്ച നടത്തിയ വ്യക്തി വീണ്ടും കവര്‍ച്ച നടത്തുമെന്ന ധാരണയില്‍ ഇടവഴികളില്‍ പൊലീസ് കാവലുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്നലെ ബൈക്കില്‍ സഞ്ചിയുമായി വരികയായിരുന്ന പ്രതിയെ പിന്തുടര്‍ന്ന് പൂങ്കുന്നം മൂന്നുകുറ്റിക്ക് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്. മൂന്നാമതും കവര്‍ച്ച നടത്താനാണ് വന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
കത്തിയും നമ്പർര്‍ പ്‌ളേറ്റുകളും ആ സഞ്ചിയിൽ കണ്ടെത്തി. അന്വേഷണ സംഘത്തില്‍ തൃശൂര്‍ സിറ്റി ഡി.സി.ആര്‍.ബി എ.സി.പി: ബിജോ അലക്‌സാണ്ടര്‍, ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍: ഐ. ഫിറോസ്, എസ്.ഐമാരായ എസ്. അന്‍ഷാദ്, എസ്. സിനോജ്, ഷാഡോ പൊലീസ് എസ്.ഐമാരായ ഗ്ലാഡ്സ്റ്റന്‍, രാജന്‍, സുവൃതകുമാര്‍, റാഫി, ഗോപാലകൃഷ്ണന്‍, രാകേഷ്, എ.എസ്.ഐ: ഗോപിനാഥന്‍, എസ്.സി.പി.ഒ: പഴനി സ്വാമി, ജീവന്‍, ലികേഷ്, വിപിന്‍ എന്നിവരും ആനന്ദിനെ പിടികൂടിയ ടീമിൽ ഉണ്ടായിരുന്നു
Post Your Comments