KeralaNews

‘അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്’: ഇന്ന് തിരിഞ്ഞുനോക്കാത്ത മുഖ്യമന്തിയെക്കുറിച്ച് ജിഷ്ണു എഴുതിയ വാക്കുകൾ ഇങ്ങനെ ,ജിഷ്ണു പ്രണോയിയുടെ അമ്മ പിണറായി വിജയന് എഴുതിയ ഹൃദയസ്പർശിയായ കത്ത്

തിരുവനന്തപുരം: ജിഷ്‌ണു മരിച്ച് ഒരു മാസമാകാറായിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് പിണറായി വിജയന് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്. തന്റെ മകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് 3 കത്തുകളയച്ചിട്ടും മറുപടി ഒന്നും ഉണ്ടാകാത്തതിനാലാണ് വീണ്ടും കത്തെഴുതുന്നതെന്ന് മഹിജ പറയുന്നു. കണ്ണൂരും കോഴിക്കോടും വന്നിട്ട് പോലും തങ്ങളുടെ വീട് സന്ദർശിക്കാൻ പിണറായി വിജയൻ കൂട്ടാക്കിയില്ലെന്നും അവർ പറയുന്നു.

കൂടാതെ ജിഷ്ണുവിന്റെ ഫേസ്ബുക്ക് പേജ് ഒന്ന് നോക്കുവാനും മഹിജ അഭ്യർത്ഥിക്കുന്നുണ്ട്. പിണറായിയും സിപിഐഎം പരിപാടികളുമാണ് ജിഷ്ണു പ്രണോയിയുടെ ഫേസ്ബുക്കിലെങ്ങും. 2016 മെയ് 21ന് ജിഷ്ണു ഫേസ്ബുക്കിൽ പിണറായിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. പിണറായിയെന്നു കേള്‍ക്കുമ്പോള്‍ ചിലര്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലരു കെടന്നു മോങ്ങും, ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും, അവഗണിച്ചേക്കുക. അഭിമാനം കൊള്ളുന്നു ഇരട്ട ചങ്കുള്ള ഈ ജനനേതാവിനെയോര്‍ത്ത്. ലാല്‍സലാം’ എന്നാണ് പിണറായിയുടെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള പോസ്റ്റിലെ വാക്കുകള്‍.

സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ തന്നെ ഫേസ്ബുക്കിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയ പിണറായി ജിഷ്ണു മരിച്ച് 23 ദിവസമായിട്ടും പേജില്‍ പോലും ഒരു അനുശോചന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതില്‍ സങ്കടമുണ്ടെന്നും മഹിത പറയുന്നു. ഫോണില്‍ പോലും പിണറായി വിജയന്‍ ഒന്ന് വിളിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിച്ച് ആര്‍ജവം കാണിച്ച ഒരു മുഖ്യമന്ത്രിയെ ലഭിച്ചതില്‍ അഭിമാനിക്കുന്ന തങ്ങളെ ഇനിയെങ്കിലും നിരാശപ്പെടുത്തരുതെന്ന് അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button