മുംബൈ: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് തിരിച്ചടി. ക്രിക്കറ്റ് മൈതാനത്തിലേക്ക് തിരിച്ചുവരവിന്റെ ഭാഗമായി സ്കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുളള ശ്രീശാന്തിന്റെ അപേക്ഷ ബിസിസിഐ തള്ളി. നേരത്തെ ശ്രീശാന്ത് തന്നെയാണ് ക്രിക്കറ്റ് കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം വര്‍ഷം ഏപ്രിലില്‍ തുടങ്ങുന്ന സ്കോട്ടിഷ് ലീഗില്‍ കളിക്കാനായിരുന്നു പദ്ധതി. ബിസിസിഐയില്‍ നിന്നും അനുമതിപത്രം (എന്‍ഒസി) നേടാൻ കഴിയാത്തതിനാൽ ശ്രീശാന്ത് ഉടന്‍ കളിക്കളത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങിയതോടെയാണ് ശ്രീശാന്തിന് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ താരത്തെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല
Post Your Comments