NewsIndia

ഖത്തറിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസ്: സുഷമ സ്വരാജ് ഇടപെടുന്നു

ഖത്തര്‍: ഖത്തറില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശികളുടെ ശിക്ഷ ഇളവ് ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഖത്തര്‍ ഭരണകൂടത്തിന് ദയാ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. 2012 ലാണ് കേസിനാസ്പദമായ സംഭവം. വൃദ്ധയെ അവര്‍ താമസിക്കുന്ന സലാത്തയിലെ വീട്ടില്‍ കയറി മോഷണശ്രമത്തിനിടെ തമിഴ്നാട് സ്വദേശികളായ അളഗപ്പ സുബ്രമണ്യന്‍, ചെല്ലാദുരൈ പെരുമാള്‍ എന്നിവർ കൊലപ്പെടുത്തുകയായിരുന്നു.

ഈ മാസം ഒന്നിനാണ് വധശിക്ഷ ശരിവെച്ചു കൊണ്ട് സുപ്രീം കോടതി വിധി വന്നത്. കേസിലെ മറ്റൊരു പ്രതി ശിവകുമാര്‍ അരസന് പതിനഞ്ചു വര്‍ഷം ജീവപര്യന്തം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. സുഷമാ സ്വരാജ് സംഭവത്തെ കുറിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരനോട് ആവശ്യപ്പെട്ടിരുന്നു .തുടർന്നാണ് കേസില്‍ പ്രതികളോടൊപ്പം കേന്ദ്ര സര്‍ക്കാരും ഹർജി സമര്‍പ്പിക്കുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button